അന്‍സാരി ഉപരാഷ്ട്രപതി

FILEFILE
ഇന്ത്യയുടെ പതിമൂന്നാമത്‌ ഉപരാഷ്ട്രപതിയായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഹമീദ്‌ അന്‍സാരിയെ തെരഞ്ഞെടുത്തു. 455 പാര്‍ലമെന്‍റ് അംഗങ്ങളുടെ പിന്തുണയോടെയാണ്‌ അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടത്.

വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ അന്‍സാരി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ നജ്മാ ഹെപ്തുള്ളയെ പിന്‍തള്ളിയാണ്‌ ഈ സ്ഥാനത്ത്‌ എത്തുന്നത്‌.

നാല്‍പത്തിയഞ്ച്‌ വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായ ഓട്ടേറെ സംഭാവനകള്‍ അദ്ദേഹം രാജ്യത്തിന്‌ നല്‍കിയിട്ടുണ്ട്‌.

ബി എസ്‌ പി യുടെ പിന്തുണകൂടി യു പി എക്ക്‌ ഉണ്ടായിരുന്നതിനാല്‍ 425 വോട്ടുകളാണ്‌ അന്‍സാരിക്ക്‌ ലഭിക്കേണ്ടത്‌. എന്‍ ഡിക്ക്‌ 240 എം പി മാരും മൂന്നാം മുന്നണിക്ക്‌ 81 വോട്ടുകളുമാണ്‌ ഉണ്ടായിരുന്നത്‌.

ന്യൂഡല്‍ഹി| WEBDUNIA|
വിജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്‌ 393 വോട്ടുകള്‍ വേണ്ടിയിരുന്നു. എന്‍ ഡി എ പക്ഷത്തുനിന്നും ഇത്തവണയും യു പി എ സ്ഥാനാര്‍ത്ഥിക്ക്‌ വോട്ട്‌ ലഭിച്ചിട്ടുണ്ട്‌. രാവിലെ മുതല്‍ ആരംഭിച്ച വോട്ടിങ്ങില്‍ ആദ്യം തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു പി എ അധ്യക്ഷ സോണിയ ഗാന്ധിയും സമ്മതിദാന അവകാശം രേഖപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :