കാമത്ത് വിശ്വാസ വോട്ട് നേടി

പനാജി| WEBDUNIA|
ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് സഭയില്‍ വിശ്വാസവോട്ടു നേടി. മൂന്ന് അംഗങ്ങളെ സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കിയ സ്പീക്കറിന്‍റെ നടപടിയാണ് കാമത്ത് മന്ത്രിസഭയെ പിടിച്ചുനിര്‍ത്തിയത്.

ബിജെപി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് എം‌എല്‍‌എമാരെ അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസ്സിന്‍റെ ആവശ്യത്തിന്മേല്‍ സ്പീക്കര്‍ നടപടി കൈക്കൊള്ളുകയായിരുന്നു. ഈ മൂന്ന് അംഗങ്ങളെയും സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്പീക്കര്‍ വിലക്കിയത് കാമത്തിന് സഹായകമായി.

അഞ്ച് പേരെ അയോഗ്യരാക്കണമെന്ന പരാതിയാണ് സ്പീക്കര്‍ക്കു മുന്നില്‍ ഇന്ന് ഉണ്ടായിരുന്നത്. സ്പീക്കര്‍ പ്രതാപ് സിംഗ് റാണെയുടെ മകന്‍ സ്വതന്ത്രനായ വിശ്വജിത് റാണെ, മറ്റൊരു സ്വതന്ത്ര എം‌എല്‍‌എ അനില്‍ സാല്‍‌ഗോങ്കര്‍ എന്നിവര്‍ക്കെതിരെയാണ് ബിജെപി പരാതികള്‍ സമര്‍പ്പിച്ചിരുന്നത്.


കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവയ്ക്കുകയും ജിഡി‌എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത വിക്ടോറിയാ ഫെര്‍ണാണ്ടസ്, ഇപ്പോള്‍ ബിജെപിയോട് കൂറ് പുലര്‍ത്തുകയും മഹാരാഷ്ടാ ഗോമന്തക് പാര്‍ട്ടി എം‌എല്‍‌എമാരായ സുദിന്‍ ധവലികര്‍ എന്നിവരെ അയോഗ്യരാക്കണം എന്നാണ് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :