കപൂര്‍ പുതിയ കരസേന മേധാവി

ന്യൂഡല്‍‌ഹി| WEBDUNIA|
ലെഫറ്റനന്‍റ് ജനറല്‍ ദീപക് കപൂര്‍ പുതിയ കരസേന മേധാവിയാകും. ഇപ്പോഴത്തെ കരസേന മേധാവി ജനറല്‍ ജെ.ജെ.സിംഗിന്‍റെ കാലാവധി സെപ്‌റ്റംബര്‍ 30 ന് കഴിയുകയാണ്. ‍

ഇപ്പോള്‍ കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്‌ഠിച്ചു വരികയാണ് ദീപക് കപൂര്‍. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കരസേനയുടെ പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. കാബിനറ്റ് കമ്മിറ്റി കപൂറിന്‍റെ നിയമനത്തിന് അംഗീകാരം നല്‍കി കഴിഞ്ഞു.

59 വയസ്സുക്കാരനാണ് ദീപക് കപൂര്‍. ഈ വര്‍ഷത്തിന്‍റെ തുടക്കത്തിലാണ് ദീപക് കപൂറിനെ ഉപ കരസേന മേധാവിയായി നിയമിച്ചത്. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ ദീപക് കപൂര്‍ പങ്കെടുത്തിട്ടുണ്ട്. മിലിട്ടറി സയന്‍സ്,ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള വ്യക്തിയാണ് ദീപക് കപൂര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :