ആണവകരാറിന് അംഗീകാരം

FILEFILE
ഇന്തോ-അമേരിക്കന്‍ ആണവകരാറിന്‍റെ കരടുരേഖയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കരാര്‍ സംബന്ധിച്ച് ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

രാഷ്ടീയ കാര്യ ക്യാബിനറ്റ് കമ്മറ്റിയും സുരക്ഷാകാര്യ ക്യാബിനറ്റ് കമ്മറ്റിയും സംയുക്തമായാണ് തീരുമാനമെടുത്തത്. “ആണവകരാറില്‍ പ്രതിഫലിച്ചിരുന്ന ഇന്ത്യയുടെ എല്ലാ ആശങ്കകളും വേണ്ടവിധത്തില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്.” പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിനു ശേഷം വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു.

പ്രതിരോധമന്ത്രി എ കെ ആന്‍റണി, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, ധനമന്ത്രി പി ചിദംബരം, കൃഷിമന്ത്രി ശരത് പവാര്‍, റെയില്‍ മന്ത്രി ലാലു പ്രസാദ് യാദവ്, ഗതാഗതമന്ത്രി ടി ആര്‍ ബാലു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ ആശങ്കകള്‍ പലതവണയായി നടന്ന ചര്‍ച്ചകളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും യു‌എസിനെ അറിയിച്ചിരുന്നു.

ആണവായുധ പരീക്ഷണം, ഇന്ധനം നല്‍കുന്ന കാലദൈര്‍ഘ്യം, ആണവ പുനരുപയോഗം ഇവ സംബന്ധിച്ച ആശങ്കകളായിരുന്നു ഇന്ത്യയ്ക്ക് പ്രധാനമായും ഉണ്ടായിരുന്നത്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്, ജസ്വന്ത് സിംഗ് തുടങ്ങിയവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രവര്‍ത്തി ദിവസത്തില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തും. വ്യാഴാഴ്ച സിപി‌എം നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ന്യൂഡല്‍‌ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :