കലാം ഇന്ന് പടിയിറങ്ങുന്നു

FILEFILE
ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതി ഡോ. അബ്ദുള്‍ ജെ കലാം ചൊവ്വാഴ്ച സ്ഥാനം ഒഴിയും. ഇന്നു തന്നെ അദ്ദേഹം രാഷ്ട്രത്തിന് വിടവാങ്ങല്‍ സന്ദേശം നല്‍കും.

തിങ്കളാഴ്ച വൈകിട്ട് പാര്‍ലമെന്‍റിന്‍റെ സെണ്ട്രല്‍ ഹാളില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ കലാം ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

2020 ഓടെ ഇന്ത്യയെ ഒരു വികസിതരാജ്യമാക്കാന്‍ എം പിമാര്‍ യത്നിക്കണം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ലമെന്‍റ് സജ്ജമാവണമെന്നും 2030 ഓടെ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടണമെന്നും കലാം പറഞ്ഞു.

വിടവാങ്ങല്‍ ചടങ്ങില്‍ വച്ച് എല്ലാം അംഗങ്ങളോടും നന്ദി പറഞ്ഞ കലാം പ്രതിഭാ പാട്ടീലിന് സര്‍വ മംഗളങ്ങളും നേരുകയുണ്ടായി.

ന്യൂഡല്‍ഹി| WEBDUNIA|
ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ ഉപ രാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശെഖാവത്ത് ചടങ്ങില്‍ പങ്കെടുത്തില്ല. പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ്, യുപി‌എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാ‍നമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, ഐ കെ ഗുജ്‌റാല്‍ എന്നീ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :