ഇന്ത്യ-യുഎസ് ആണവ ചര്‍ച്ച വിജയം

FILEFILE
മാസങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്ത്യയും അമേരിക്കയും ആഭ്യന്തര ആണവോര്‍ജ്ജ കരാറില്‍ യോജിപ്പിലെത്തിയെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാറില്‍ നില നിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കാനായത്.

കരാര്‍ അന്തിമമായി ഇരു രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. അതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ കാബിനറ്റ് ഉടന്‍ തന്നെ കരാറിന്‍‌മേലുണ്ടായ പുരോഗതി വിലയിരുത്തുമെന്ന് കരുതുന്നു.

ഉപയോഗിച്ച ഇന്ധനം വീണ്ടും ഉപയോഗക്ഷമമാക്കാനുള്ള അവകാശം വേണമെന്നും ആണവോര്‍ജ്ജ ഉടമ്പടി ആണവ പരീക്ഷണങ്ങള്‍ക്ക് വിഘാതമവരുത് എന്നും ഉള്ള ഇന്ത്യന്‍ ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാഷിംഗ്ടണില്‍ നടന്ന സെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ചര്‍ച്ച സൃഷ്ടിപരവും ആശാവഹവുമാണെന്ന് പറഞ്ഞിരുന്നു.

വാഷിംഗ്ടണ്‍| WEBDUNIA|
ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി ശിവ്ശങ്കര്‍ മേനോന്‍, സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എന്നിവര്‍ നയിച്ച ഇന്ത്യന്‍ സംഘവും അമേര്‍ക്കന്‍ സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി നിക്കോളാസ് ബേണ്‍സുമായിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :