1993 സ്‌ഫോടനം: രണ്ട് പേര്‍ക്ക് ജീവപര്യന്തം

മുംബൈ| WEBDUNIA|
1993 ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതികളായ ഇംതിയാസ് ഘാട്ടെ, നാസിം ബര്‍മാരെ എന്നിവര്‍ക്ക് ജീവപര്യന്തം കഠിന തടവ് ലഭിച്ചു. മുംബൈയിലെ പ്രത്യേക ടാഡ കോടതിയാണ് ശിക്ഷ വിധിച്ചത്.

സെന്‍‌ട്രല്‍ മുംബൈയില്‍ സ്കൂട്ടര്‍ ബോംബ് സ്ഥാപിച്ചതാണ് ഘാട്ടെക്കെതിരെയുള്ള കുറ്റം. സ്ഫോടന പരമ്പരയ്ക്കിടയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞതാണ് ബര്‍മാരെക്കെതിരെയുള്ള കുറ്റം.

ടാഡ നിയമ പ്രകാരം ഗൂഡാലോചന, വധശ്രമം എന്നിവ പ്രകാരവും സ്ഫോടന വസ്തു നിയമ പ്രകാരവുമാണ് ഘാട്ടെക്ക് ശിക്ഷ വിധിച്ചത്. ഘാട്ടെ എച്ച്‌‌ഐവി ബാധിതനാണ്. അതിനാല്‍ ചികിത്സാ സൌകര്യമുള്ള ആര്‍തര്‍ റോഡ് ജയിലില്‍ ശിക്ഷ അനുവദിക്കണമെന്ന് അവശ്യപ്പെട്ടു.

സ്‌ഫോടന പരമ്പര കേസിലെ മറ്റൊരു പ്രതിയായ മുന്‍ കസ്റ്റംസ് ഓഫീസര്‍ സോമനാഥ് താപ്പെക്ക് വൈറല്‍ ഫീവര്‍ മൂലം ചൊവ്വാ‍ഴ്ച കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഇദ്ദേഹം കാന്‍സര്‍ ബാധിതന്‍ കൂടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :