‘സെന്‍സേഷണല്‍’ മാധ്യമപ്രവര്‍ത്തനം വേണ്ട: കലാം

Kalam
FILEFILE
മാധ്യമ പ്രവര്‍ത്തനത്തില്‍ ‘സെന്‍സേഷണലിസ’ത്തിന് സ്ഥാനമില്ല എന്ന് രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള രാംനാഥ് ഗോയങ്കെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍സേഷണലിസം പെട്ടെന്ന് വില്‍ക്കാന്‍ സാധിക്കുമെങ്കിലും മാധ്യമ പ്രവര്‍ത്തനത്തില്‍ അതിന് സ്ഥാനമില്ല. മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നത് എളുപ്പം മനസ്സിലാക്കാവുന്ന ഭാഷയില്‍ വായനക്കാരോട് സത്യം വെളിപ്പെടുത്തുന്നതാണെന്നും കലാം പറഞ്ഞു.

യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നത് ധൈര്യസമേതമുള്ളതും, പ്രചോദനമേകുന്നതും, സത്യസന്ധവും, ഉയര്‍ന്ന തലത്തിലുള്ളതുമാണ്. ഇത്തരം മാധ്യമപ്രവര്‍ത്തനം രാജ്യത്തിന്‍റെ രാഷ്ട്രീയ സാമ്പത്തിക മുന്നേറ്റത്തെ സഹായിക്കും. എന്നാല്‍, സെന്‍സേഷണലിസം നിന്ദാപരമായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി| WEBDUNIA|
2006-07 ലെ ‘ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍’ അവാര്‍ഡിന് സി എന്‍ എന്‍-ഐ ബി എന്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് രജ് ദീപ് സര്‍ദേശായി അര്‍ഹനായി. ഇന്ത്യന്‍ എക്സ്‌പ്രസ്സിലെ റിതു സരിന്‍ അച്ചടി മാധ്യമങ്ങളില്‍ നിന്ന് ഈ ബഹുമതിക്ക് അര്‍ഹയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :