ഹനീഫിനെതിരെ കുടിയേറ്റ നിയമം

ബ്രിസ്ബേണ്‍| WEBDUNIA|
ഓസ്ട്രേലിയയില്‍ പിടിയിലായ ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിനെതിരെ രാജ്യം കുടിയേറ്റ നിയമം പ്രയോഗിക്കുന്നു. തിങ്കളാഴ്ച രാവിലെ ഹനീഫിന് ജാമ്യം ലഭിച്ചു എങ്കിലും കുടിയേറ്റ നിയമ പ്രകാരം കസ്റ്റഡിയില്‍ വയ്ക്കാനാണ് ശ്രമം.

ഹനീഫിന്‍റെ വിസ റദ്ദാക്കുമെന്ന് വകുപ്പ് മന്ത്രി കെവിന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഹനീഫിനെതിരെയുള്ള നിയമ നടപടികള്‍ തുടരുമ്പോള്‍ ഇയാള്‍ കുടിയേറ്റ നിയമപ്രകാരം കസ്റ്റഡിയിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹനീഫ് സ്വഭാവ പരീക്ഷയില്‍ പരാജയപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിസ റദ്ദാക്കുക എന്ന് എബിസി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭികരരുമായി അല്ലെങ്കില്‍ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇമിഗ്രേഷന്‍ വകുപ്പ് സംശയിക്കുന്ന ആള്‍ക്കാരുടെ വിസ റദ്ദാക്കാന്‍ ഓസ്ട്രേലിയയില്‍ നിയമമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :