ലോകാത്ഭുതങ്ങളില്‍ താജ്

Tajmahal
FILEFile
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സപ്താത്ഭുതങ്ങളില്‍ അനശ്വരപ്രണയത്തിന്‍റെ നിത്യസ്മാ‍രകമായ താജ്മഹലും ഉള്‍പ്പെടുന്നു. പുതിയ സപ്താത്ഭുത പട്ടികയില്‍ ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം, ഗ്രീസിലെ ആക്രോപോളിസ് എന്നിവ ഉള്‍പ്പെടുന്നില്ല..

താജിന് പുറമെ ചീനയിലെ വന്മതില്‍ റോമിലെ കൊളൊസിയം, ജോര്‍ദാനിലെ പെട്ര റിയോ ഡി ജനീറോയിലെ ക്രിസ്തുവിന്‍റെ പ്രതിമ, പെറുവിലെ മചു പിചു , മെക്സിക്കോയിലെ പുരാതനമായ മയന്‍ നഗരം എന്നിവയും ഉള്‍പ്പെടുന്നു.

പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലാണ് പുതിയ സപ്താത്ഭുതങ്ങളെ പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നത്. ബോളിവിഡ് താരം ബിപാഷ ബാസു, ബ്രിട്ടീഷ് നടന്‍ ബെന്‍ കിംഗ്സ്ലി ,അമേരിക്കന്‍ നടി ഹിലാരി സ്വാങ്ക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

താജിന് വേണ്ടി ആഗ്ര മേയര്‍ അഞുല സിംഗ് അവാര്‍ഡ് സ്വീകരിച്ചു. പാട്ടു നൃത്തവുമൊക്കെ ആയി വര്‍ണ്ണാഭമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലോല്‍കമെമ്പാടുമുളള്‍ നൂറ് ദശലക്ഷം വോട്ടര്‍മാര്‍ പുതിയ സപ്താത്ഭുതങ്ങളെ തെരഞ്ഞെടുക്കാനുളള വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇന്ത്യാക്കാരും വളരെ ആവേശപൂര്‍വ്വമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

ഓന്‍ലൈന്‍ വഴിയും എസ് എം എസ് വഴിയുമാണ് പുതിയ സപ്താത്ഭുതങ്ങളെ തെരഞ്ഞെടുത്തത്.7 ന്യു വണ്ടേഴ്സ് ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് പുതിയ സപ്താത്ഭുതങ്ങളെ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, പുതിയ സപ്താത്ഭുതങ്ങളെ തെരഞ്ഞെടുത്തതിനെ യുനസ്കോ അംഗികരിച്ചിട്ടില്ല.

സപ്ത അത്ഭ്തങ്ങള്‍:
1.ചൈനയിലെ വന്‍മതില്‍ .
2ജോര്‍ദാനിലെ പെട്ര (ബിസി 9),
3. ബ്രസീലിലെ ക്രിസ്തുവിന്‍റെ പ്രതിമ (1931),
4.പെറുവിലെ മാച്ചു പിച്ചു കൊത്തുപണികള്‍ (15 ാം നൂറ്റാണ്ട്),
5.മെക്സിക്കോയിലെ പുരാതന മായന്‍ ക്ഷേത്രസമുച്ചയമായ ചിചെന്‍ ഇറ്റ? (800 എഡി),
6.റോമിലെ കൊളോസിയം (70 എഡി),
ലിസ്ബണ്‍‍| WEBDUNIA|
7.ആഗ്രയിലെ താജ് മഹല്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :