ചുവപ്പ് കോട്ട ലോക പാരമ്പര്യ പട്ടികയില്‍

Red fort
ന്യൂഡല്‍ഹി| WEBDUNIA|
NIC
പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ ശില്പചാതുര്യം വിളിച്ചോതുന്ന ഡല്‍ഹിയിലെ ചുവപ്പ് കോട്ട ലോക പാരമ്പര്യ പട്ടികയില്‍ സ്ഥാനം നേടി. വ്യാഴാഴ്ചയാണ് യുണെസ്കോ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ലോകമെമ്പാടും നിന്ന് പരിഗണനയില്‍ ഉണ്ടായിരുന്ന 45 പാരമ്പര്യ ഇടങ്ങളില്‍ നിന്നാണ് ചുവപ്പ് കോട്ടയെ തിരഞ്ഞെടുത്തത്. യുണെസ്കോ പട്ടികയില്‍ നാലാം സ്ഥാനത്താണ് ചുവപ്പ് കോട്ട.

ജപ്പാനിലെ ഇവാമി ജിന്‍‌സന്‍ വെള്ളി ഖനി, തുര്‍ക്ക്‌മനിസ്ഥാനിലെ നിസയിലുള്ള പാര്‍ത്ഥിയന്‍‌മാരുടെ കോട്ട,ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പെറ എന്നിവയാണ് യുനെസ്കോ പട്ടികയിലേക്ക് തിരഞ്ഞെടുത്ത മറ്റ് ചരിത്ര ഇടങ്ങള്‍.

ന്യൂസിലന്‍റില്‍ നടക്കുന്ന യുണെസ്കോയുടെ ആഗോള പാരമ്പര്യ സമിതി യോഗം പാരമ്പര്യ പട്ടികയിലേക്കുള്ള മറ്റ് ചരിത്ര ഇടങ്ങളുടെ തിരഞ്ഞെടുപ്പ് തുടരുകയാണ്.

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പുതിയ തലസ്ഥാനമായ ഷാജഹാനബാദിലെ കൊട്ടാരമായിരുന്നു ചുവപ്പ് കോട്ട. മുഗള്‍ വാസ്തുശില്‍പ്പരീതിയാണ് അടിസ്ഥാനമെങ്കിലും ഓരോ മട്ടുപ്പാവിലും മുഗള്‍,പേര്‍ഷ്യന്‍, ഹിന്ദു പാരമ്പര്യത്തിന്‍റെ ശേഷിപ്പുകളും കാണാനാവും.

ഖൊറാനില്‍ സ്വര്‍ഗ്ഗത്തെ വിശദീകരിക്കുന്നതിന് സമാനമായാണ് ചുവപ്പ് കോട്ട നിര്‍മ്മിച്ചത്.“ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇവിടെയാണ്”- ചുവപ്പു കോട്ടയിലെ ഒരു ആലേഖനത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :