ദിഗംബര്‍ കാമത്ത് അധികാരമേറ്റു

പനാജി| WEBDUNIA|

ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി ദിഗംബര്‍ കാമത്ത് വെള്ളിയഴ്ച രാവിലെ പതിനൊന്നു മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവയുടെ പത്തൊമ്പതാമത് മുഖ്യമന്ത്രിയാണ് ദിഗംബര്‍ കാമത്ത്.

വെള്ളിയാഴ്ച രാവിലെ രാജ്‌ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എസ്.സി.ജമി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഗോവ പ്രദേശ് കോണ്‍ഗ്രസ് മുഖ്യന്‍ രവി നായിക്, എന്‍.സി.പി നേതാവ് ജോസെ ഫിലിപ് ഡിസൂസ, എം.ജി.പി നേതാവ് രാ‍മകൃഷ്ണ എന്ന സുദിന്‍ ധവാലിക്കര്‍ എന്നിവരും ദിഗംബര്‍ മന്ത്രിസഭയില്‍ മന്ത്രിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് നേതാവ് രവി നായിക്കും മുന്‍ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടത്തിയ വടംവലിയില്‍ അവസാനം ഇരുവര്‍ക്കും സമ്മതനായ ആളായി മാറുകയായിരുന്നു അമ്പത്തിനാലുകാരനായ കാമത്ത്.

2005 ലെ ബി.ജെ.പി മന്ത്രിസഭയുടെ പതനത്തിനു മുഖ്യകാരണക്കാരനായ കാമത്ത് രണ്ട് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :