ഗോവയില്‍ കോണ്‍-എന്‍സിപി സഖ്യം

പനാജി| WEBDUNIA|
ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. 40 അംഗ നിയമ സഭയില്‍ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം അധികാരം നില നിര്‍ത്താനുള്ള ശ്രമം തുടങ്ങി.

ഭരണം കൈയ്യാളാന്‍ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിന് ഇനി രണ്ട് സീറ്റുകള്‍ കൂടിയാണ് വേണ്ടത്. മുഖ്യ മന്ത്രി പ്രതാപ് സിഗ് റാണെയുടെ മകന്‍, വിശ്വജിത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിരുന്നു. ഇയാല്‍ റാണെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യത്തിന് ഒരു സീറ്റുകൂടി മതിയാവും.

ബി ജെ പി 14 സീറ്റുകള്‍ നേടി. പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താനായില്ല എന്ന് സംസ്ഥാന നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ചില്‍ അലിമാവോയുടെ ‘സേവ് ഗോവ ഫ്രണ്ട്’, ‘മഹാരാഷ്ട്രവാദി ഗൊമന്താങ്ങ് പാര്‍ട്ടി’ എന്നിവര്‍ രണ്ട് വീതം സീറ്റുകള്‍ നേടി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ രണ്ട് സീറ്റുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം മഹാരാഷ്ട്രവാദി പാര്‍ട്ടിയെ സഖ്യത്തില്‍ കൂട്ടുമെന്ന സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :