ഗുര്‍ജാര്‍ പ്രക്ഷോഭം: മരണം 26 ആയി

ജയ്പുര്‍| WEBDUNIA|

രാജസ്ഥാനിലെ ഗുര്‍ജാര്‍ കലാപം വീണ്ടും രൂക്ഷമായി. ചിലയിടങ്ങളില്‍ സ്ഥിതി നിയന്ത്രണാതീതമായതിനാല്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

കലാപത്തില്‍ ഇതുവരെ മരിച്ചവരുടെ സംഖ്യ 26 ആയി ഉയര്‍ന്നു. ഇതിനിടെ ഗുര്‍ജാര്‍ സമുദായത്തിന്‍റെ ആവശ്യത്തിനെതിരെ മറ്റൊത്ധ പ്രബല സമുദായമായ മീണകള്‍ രംഗത്തു വന്നതോടെ സ്ഥിതി വീണ്ടും രൂക്ഷമായിരിക്കുകയാണ്.

തങ്ങളേയും പട്ടിക വര്‍ഗ്ഗക്കാത്ധടെ പട്ടികയില്‍ പെടുത്തണം എന്ന ആവശ്യവുമായാണ് ഗുര്‍ജാറുകള്‍ പ്രക്ഷോഭം നടത്തുന്നത്. രാജസ്ഥാന്‍, ഹര്യാന എന്നീ സംസ്ഥാനങ്ങളില്‍ ഗുര്‍ജാറുകള്‍ക്ക് നല്ല സ്വാധീനമാണുള്ളത്.

വെള്ളിയാഴ്ച നടന്ന അക്രമങ്ങളില്‍ എട്ടു പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. സവായ് മധോപുര്‍, ഭരത് പുര്‍ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സവായ് മധോപുര്‍ ജില്ലയിലെ ലസ്ലോതിലാണ് ഗുര്‍ജാറുകളും മീണകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ എട്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലത്ധടെ നില ഗുത്ധതരമാണ്. സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അക്രമം ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് വരണമെന്ന മുഖ്യമന്ത്രി വസുന്ധരയുടെ ആവശ്യമനുസരിച്ച് ഗുര്‍ജാര്‍ നേതാക്കള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിത്ധന്നു. എന്നാല്‍ ചര്‍ച്ച ഫലവത്താവാത്തതിനെ തുടര്‍ന്ന് ഗുര്‍ജാറുകള്‍ അക്രമം വ്യാപിപ്പിക്കുമെന്നാണ് സൂചന. ഇതുവരെയുള്ള വിവിധ അക്രമങ്ങളിലായി രണ്ട് പൊലീസുകാത്ധം മരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :