സുകുമാര്‍ അഴീക്കോട് അന്തരിച്ചു

തൃശൂര്‍| WEBDUNIA|
PRO
PRO
പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഡോ. സുകുമാര്‍ അഴീക്കോട്‌ (85) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അര്‍ബുദരോഗ ബാധയേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ചിന്തകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹിക-സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ അദ്ദേഹം കേരളത്തിലെ എല്ലാപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.

വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കേളോത്ത്‌ തട്ടാരത്ത്‌ മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനായി 1926 മേയ്‌ 12-നാണ് അദ്ദേഹത്തിന്റെ ജനനം. 1941-ല്‍ ചിറയ്ക്കല്‍ രാജാസ്‌ ഹൈസ്കൂളില്‍നിന്ന് പത്താം ക്ലാസ് പാസായ അഴീക്കോട്‌ 1946-ല്‍ സെന്റ്‌ അലോഷ്യസ്‌ കോളജില്‍നിന്നു ബി കോം ബിരുദം നേടി. 1956-ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍നിന്ന്‌ ഒന്നാം റാങ്കോടെയാണ് അദ്ദേഹം എം എ ബിരുദം നേടിയത്‌. കേരള യൂണിവേഴ്സിറ്റിയില്‍നിന്നാണ് പി എച്ച് ഡി നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :