ഇടതിനായി മദനിയുടെ കേരളയാത്ര

തിരുവനന്തപുരം| WEBDUNIA|
തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പി ഡി പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി കേരളയാത്ര നടത്തും. പി ഡി പിയുടെ ആക്ടിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഏപ്രില്‍ മൂന്നു മുതല്‍ 13 വരെയാണ് കേരളയാത്ര. 'സത്യമേവ ജയതേ' എന്നതായിരിക്കും മദനി നയിക്കുന്ന യാത്രയുടെ മുദ്രാവാക്യം. മറ്റ് കേരളയാത്രകളില്‍ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് ആയിരിക്കും മദനിയുടെ യാത്ര.

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നതാണ് മദനിയുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം എന്നാണ് സൂചനകള്‍. ഏപ്രില്‍ മൂന്നിന് തിരുവനന്തപുരം ബീമാപള്ളിയില്‍ നിന്നാണ് മദനിയുടെ കേരളയാത്ര ആരംഭിക്കുക.

അതേസമയം, പി ഡി പിയുമായുള്ള കൂട്ടുകെട്ടിനെതിരെ ഇടതുമുന്നണിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലുള്ള ഈ യാത്ര കൂടുതല്‍ ആശയസംഘര്‍ഷങ്ങള്‍ക്ക് ഇടനല്‍കിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :