രവിവര്‍മ്മ പുരസ്കാരം ഹുസൈന്

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ രവിവര്‍മ്മ പുരസ്കാരത്തിന് പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അര്‍ഹനായി. 1.25 ലക്ഷം രൂപയാണ് സമ്മാനത്തുക.

ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രം വരച്ചതിനെതിരെയുള്ള നിയമ നടപടികളില്‍ നിന്ന് രക്ഷ നേടാനായി ഹുസൈന്‍ ഇപ്പോള്‍ വിദേശത്ത് കഴിയുകയാണ്. എന്നാല്‍, പുരസ്കാരം സ്വീകരിക്കാന്‍ ചിത്രകാരന്‍ കേരളത്തില്‍ എത്തുമെങ്കില്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം എ ബേബി പറഞ്ഞു.

വിവാന്‍ സുന്ദരമാണ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍. പ്രഫസര്‍ അജയകുമാര്‍, ടോണി, സി എന്‍ കരുണാകരന്‍, ഡോ. റസിയ എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ് കമിറ്റിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :