ദൃഷ്ടാന്തത്തിന് പത്മരാജന്‍ പുരസ്കാരം

തിരുവനന്തപുരം| WEBDUNIA|
എം.പി.സുകുമാരന്‍നായരുടെ ദൃഷ്ടാന്തം 2006ലെ പത്മരാജന്‍ പുരസ്കാരത്തിന് അര്‍ഹമായി. 10,000 രൂപയും ഫലകവുമാണ് പുരസ്കാരം.

ചെറുകഥയ്ക്കുള്ള പുരസ്കാരം ചന്ദ്രമതിയുടെ "ഒരു നവവധുവിന്‍റെ ജീവിതത്തില്‍ ഗ്രേയംഗ്രീനിന്‍റെ പ്രസക്തി'ക്ക് ലഭിച്ചു. മികച്ച ചിത്ര ത്തിന്‍റെ സംവിധായകനുള്ള 20,000 രൂപയുടെയും തിരക്കഥാകൃത്തിനുള്ള 10,000 രൂപയുടെയും പുരസ്കാരങ്ങള്‍ എം.പി.സുകുമാരന്‍ നായര്‍ക്ക് ലഭിക്കും.

ശ്രീകുമാരന്‍തമ്പി, കെ.സി.ചന്ദ്രഹാസന്‍, പത്മരാജന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറിമാരായ ബി.ബാബുപ്രസാദ് എം.എല്‍.എ., കെ.പത്മനാഭപ്പണിക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്മരാജന്‍റെ ജന്മദിനമായ മെയ് 23ന് വൈകുന്നേരം ആറിന് തി രുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

ചെറുകഥാ പുരസ്കാരം നിര്‍ണയിച്ചത് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും കെ.വി.മോഹന്‍കുമാര്‍, ബി.ബാബുപ്രസാദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്. ശ്രീകുമാരന്‍തമ്പി ചെയര്‍മാനും ഗാന്ധിമതി ബാലന്‍, കെ.സി.ചന്ദ്രഹാസന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമയ്ക്കുള്ള പുരസ്കാരം നിര്‍ണയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :