മുട്ടത്തുവര്‍ക്കി പുരസ്കാരം പത്മനാഭന്

കൊച്ചി| WEBDUNIA|
ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് ലഭിച്ചു. പത്മനാഭന്‍ കഥാ സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നത്.

മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ ഭാരവാഗികള്‍ കോട്ടയത്താണ് പുരസ്കാരം പ്രഖ്യാപനം നടത്തിയത്. 33,333 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഫൗണ്ടേഷന്‍റെ കലാലയ പുരസ്കാരം സൂര്യ ഗോപിയുടെ പരോള്‍ എന്ന കഥയ്ക്ക് ലഭിച്ചു. മുട്ടത്തുവര്‍ക്കിയുടെ ചമരദിനമായ മെയ് 28ന് പുരസ്കാരം സമ്മാനിക്കും.

മുട്ടത്തുവര്‍ക്കിയുടെ പേരിലുളള പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടി.പത്മനാഭന്‍ പറഞ്ഞു. വായനയെ വളരെ ജനകീയമാക്കിയ ഒരു എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പേരിലുളള പുരസ്കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട് - പത്മനാഭന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :