സിറിയക് ജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോഴിക്കോട് | M. RAJU| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2007 (12:18 IST)
എന്‍.സി.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സിറിയക് ജോണിന്‍റെ നേതൃത്വത്തില്‍ അറുപതോളം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോഴിക്കോട്ട് നടന്ന ലയന സമ്മേളനത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വം സിറിയക് ജോണിന് നല്‍കി. തുടര്‍ന്ന് ലയന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ എന്‍.സി.പി വിട്ടുവന്ന നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പാസാക്കിയ രാഷ്ട്രീയ പ്രമേയം ലയന സമ്മേളനം അംഗീകരിച്ചു.

സിറിയക് ജോണും എന്‍.സി.പിയുടെ ചില പോഷക സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലയന സമ്മേളനത്തില്‍ കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, പി.ശങ്കരന്‍, എം.ഐ.ഷാനവാസ് തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :