ബാലാമണിയമ്മ പുരസ്കാരം അക്കിത്തത്തിന്‌

കൊച്ചി| WEBDUNIA| Last Modified വെള്ളി, 16 നവം‌ബര്‍ 2007 (16:11 IST)
ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്കാരം മഹാകവി അക്കിത്തത്തിന്‌ ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക്‌ അന്താരാഷ്ട്രപുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ബാലാമണിയമ്മ പുരസ്കാരം.

രണ്ടു പവന്‍റെ സുവര്‍ണ തൂലികയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. എം. അച്യുതന്‍, ഡോ. എം. ലീലാവതി, പ്രഫ. തുറവൂര്‍ വിശ്വംഭരന്‍ എന്നിവരടങ്ങിയ സമിതിയാണ്‌ അക്കിത്തത്തെ തെരഞ്ഞെടുത്തത്‌. സുഗതകുമാരി, ഡോ. എം. ലീലാവതി, കോവിലന്‍ എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്കാരം ലഭിച്ചത്‌.

ഡിസംബര്‍ എട്ടിന്‌ പ്രമുഖ തെലുങ്കു സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ സി. നാരായണ റെഡ്ഡി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ അക്കിത്തത്തിനു പുരസ്കാരം സമ്മാനിക്കും. ഏറ്റവും മികച്ച പ്രസാധകനുള്ള പുരസ്കാരത്തിന്‌ ഇക്കൊല്ലം തൃശൂര്‍ കറന്‍റ് ബുക്സ്‌ പ്രസാധനം ചെയ്ത 'എന്‍. മോഹനന്‍റെ കഥകള്‍' എന്ന പുസ്തകം അര്‍ഹമായി.

കെ.എം. റോയ്‌, എം.വി. ബെന്നി, ശശി.കെ. വാരിയര്‍ എന്നിവരായിരുന്നു ഈ അവാര്‍ഡ്‌ നിര്‍ണയസമിതിയിലെ അംഗങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :