സത്യപ്രതിജ്ഞ: അല്ലാഹുവിന്‍റെ നാമം ഉപയോഗിക്കാം

Supremecourt
WDWD
ജനപ്രതിനിധികള്‍ അല്ലാഹുവിന്‍റെ നാമധേയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. കേരളത്തിലെ മുസ്ലീ ലീഗ് എം.എല്‍.എമാര്‍ അല്ലാഹുവിന്‍റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി.

അല്ലാഹുവിന്‍റെ നാമത്തില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ ലംഘനമായി കാണണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി മധു പരുമലയാണ് ഹര്‍ജി നല്‍കിയിരുന്നത്. കേരളത്തിലെ 13 മുസ്ലീം ലീഗ് എം.എല്‍.എ മാര്‍ അല്ലാഹുവിന്‍റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നാമനിര്‍ദ്ദേശപത്രികയില്‍ ഇവര്‍ ദൈവനാമത്തിലാണ് ഒപ്പിടുന്നതെന്നും മറിച്ചായാല്‍ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയുമെന്ന് ഇവര്‍ക്കറിയാമെന്നും ഹര്‍ജിയില്‍ പറയുന്നു. സത്യപ്രതിജ്ഞവേളയില്‍ അല്ലാ‍ഹുവിന്‍റെ പേര് പറയുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 16 നവം‌ബര്‍ 2007 (12:56 IST)
എന്നാല്‍ ഇംഗ്ലീഷില്‍ ദൈവം എന്ന വാക്കിന് പ്രാദേശിക ഭാഷകളില്‍ വിവിധ വ്യവസ്ഥകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക ഭാഷകളില്‍ ദൈവത്തെ സൂചിപ്പിക്കുന്ന ഏത് പദവും സത്യപ്രതിജ്ഞാ വേളയില്‍ ജനപ്രതിനിധികള്‍ക്ക് ഉപയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :