ചെറുപ്പളശേരി ശിവന് ഫെല്ലോഷിപ്പ്

തൃശൂര്‍| WEBDUNIA| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2007 (14:37 IST)
2006 ലെ കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പഞ്ചവാദ്യ വിദ്വാന്‍ ചെറുപ്പളശേരി ശിവന്‍ ഫെല്ലോഷിപ്പിന്‌ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ്‌ പുരസ്കാരം.

പഞ്ചവാദ്യം, കഥകളി സംഗീതം എന്നീ മണ്ഡലങ്ങളില്‍ സര്‍ഗാത്മക സേവനം കാഴ്ച്ച വച്ചതിനാണ്‌ ഫെല്ലോഷിപ്പെന്ന് കേരള കലാമണ്ഡലം അറിയിച്ചു. കഥകളി വേഷത്തിന് സദനം ബാലകൃഷ്ണനും കഥകളി സംഗീതത്തിന് കലാനിലയം ഉണ്ണികൃഷ്ണനുമാണ് പുരസ്കാരം. കൂടിയാട്ടത്തിന് കലാമണ്ഡലം രാമചാക്യാര്‍ക്ക് പുരസ്കാരം ലഭിക്കും.

നൃത്തത്തില്‍ കലാമണ്ഡലം ലീലാമ്മയും ഓട്ടന്‍ തുള്ളലില്‍ കലാ മണ്ഡലം ദേവകിയും അര്‍ഹരായി. കലാമണ്ഡലം കലാരത്നം അവാര്‍ഡിന്‌ കലാമണ്ഡലം കേശവനും എന്‍.എസ്‌ രാജഗോപാലനും അര്‍ഹരായി. വി.എസ്. ശര്‍മ്മ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് മാളിക ദാമോദര്‍ ചാക്യാര്‍ക്കും ഭാഗവതര്‍ കുഞ്ഞിണ്ണിത്തമ്പുരാന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് കലാമണ്ഡലം ഹരിനാരായണനും ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :