കോണ്‍ഗ്രസിലേക്ക് പോകാന്‍ തയാര്‍ - കരുണാകരന്‍

K. Karunakaran
KBJWD
കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാന്‍ തയാറാ‍ണെന്ന് എന്‍.സി.പി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. തിരിച്ചുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഒരു മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള തന്‍റെ തീരുമാനം മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരും.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് താന്‍ എന്തെല്ലാമോ ചെയ്യേണ്ടത് അതൊക്കെ ചെയ്യും. തന്നെ മടക്കികൊണ്ടു വരുന്നതിനുള്ള ശ്രമം കേന്ദ്ര നേതാക്കളുടെ ഭാ‍ഗത്ത് നിന്നും ഉണ്ടാവണം. ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്ക് രാജ്യത്തിന്‍റെ താത്പര്യങ്ങളെക്കാള്‍ സ്വന്തം കാര്യങ്ങളിലാണ് താത്പര്യം.

താന്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോയാല്‍ കെ. മുരളീധരനും അത് അംഗീകരിക്കും. അക്കാര്യത്തില്‍ തനിക്ക് ഒരു സംശയവുമില്ല. തന്‍റെ തിരിച്ചുപോക്ക് അജണ്ടയിലില്ലെന്നത് ഉമ്മന്‍‌ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഭാഷയാണ്. അത്തരം ഭാഷകള്‍ മുരളീധരന് യോജിച്ചതല്ലെന്നും കരുണാകരന്‍ പറഞ്ഞു.

ന്യൂഡല്‍ഹി| WEBDUNIA|
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച കരുണാകരന്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :