നീലഗീരി റെയില്‍‌വേ നൂറിലേക്ക്

Train
FILEFILE
പാലക്കാട് റയില്‍‌വേ ഡിവിഷന് കീഴിലുള്ള നീലഗിരി മൌണ്ടെയ്ന്‍ റയില്‍‌വേ നൂറ് വയസിലേക്ക് കടന്നു. മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെയുള്ള മൌണ്ടെയ്ന്‍ റയില്‍‌വേയുടെ തൊണ്ണൂറ്റി ഒമ്പതാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

നീലഗിരിയുടെ താഴ്വരയിലൂടെ കൂകിപ്പായുന്ന കൊച്ചു ട്രെയിന്‍ മനോഹരമായ കാഴ്ചയാണ്. 1908 ഒക്ടോബറില്‍ ഊട്ടി റയില്‍‌വേ കമ്പനിയാണ് ഈ ട്രെയിന്‍ യാത്രയ്ക്ക് ആദ്യം തുടക്കം കുറിച്ചത്. പിന്നീട് മദ്രാസ് റയില്‍‌വേ കമ്പനി ഇത് ഏറ്റെടുത്തു. ഏറ്റവും ഒടുവില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടവാഹനമായ ഈ ട്രെയിന്‍ ദക്ഷിണറയില്‍‌വേ സ്വന്തമാക്കി.

2005ല്‍ ഈ റയി‌ല്‍‌വേ പൈതൃക പട്ടികയില്‍ ഇടം നേടി. നിലഗിരി മൌണ്ടെയ്ന്‍ റയില്‍‌വേയുടെ തൊണ്ണൂറ്റിഒമ്പതാം വാര്‍ഷികം കഴിഞ്ഞ ദിവസം ഊട്ടിയില്‍ ആഘോഷിച്ചു. കേക്ക് മുറിച്ചും ആശംസകള്‍ നേര്‍ന്നുമുള്ള ആഘോഷങ്ങള്‍ക്ക് ജില്ലാ കളക്ടറും റയില്‍‌വേ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.

ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളും എത്തിയിരുന്നു. ഊട്ടി മുതല്‍ മേട്ടുപാളയം വരെയാണ് നീലഗിരി മൌണ്ടെയ്ന്‍ റയില്‍‌വേയുള്ളത്. ഊട്ടി മുതല്‍ മേട്ടുപ്പളയം വരെ യാത്ര ചെയ്യാന്‍ ഫസ്റ്റ്ക്ലാസ് ടിക്കറ്റ് നിരക്ക് 76 രൂപയാണ്. സെക്കന്‍റ് ക്ലാ‍സിന് അഞ്ച് രൂപയുമാണ് ടിക്കറ്റ്.

പാലക്കാട്| WEBDUNIA| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2007 (15:45 IST)
ഇന്ത്യയില്‍ എവിടെ നിന്നും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാനുള്ള സൌകര്യങ്ങളും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :