പ്രേംജി പുരസ്കാരം കെ‌പി‌എ‌സി ലളിതയ്ക്ക്

തൃശൂര്‍| WEBDUNIA|

പ്രസിദ്ധനായ പ്രേംജിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രേംജി പുരസ്കാരത്തിന് പ്രസിദ്ധ സിനിമാനടി കെ.പി.എ.സി ലളിതയെ തെരഞ്ഞെടുത്തു. അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ഞായറാഴ്ച തൃശൂരില്‍ അറിയിച്ചതാണിത്.

ദൃശ്യഭാഷയില്‍ അസാമാന്യ പാടവം പ്രകടിപ്പിക്കുന്നവരെയാണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്. പുരസ്കാരമായി പ്രശസ്തി പത്രവും ഫലകവും അവര്‍ക്ക് നല്‍കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.ശങ്കരപ്പിള്ള അറിയിച്ചു.

ഈ മാസം അവസാനം തൃശൂരില്‍ ചേരുന്ന യോഗത്തില്‍ വച്ച് കെ.പി.എ.സി ലളിതയ്ക്ക് അവാര്‍ഡ് നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :