സാംക്രമികരോഗങ്ങള്‍ക്കെതിരെ സോഫ്ട്‌വെയര്‍

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2007 (09:35 IST)
സാംക്രമിക രോഗങ്ങള്‍ തടയുന്നതിനായുള്ള പുതിയ സോഫ്ട്‌വെയര്‍ വികസിപ്പിച്ചു. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഈ സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.

സിക്സ്‌വെയര്‍ ടെക്‌നോളജീസാണ് സോഫ്ട്‌വെയര്‍ വികസിപ്പിച്ചത്. സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ പോലുള്ള സാംക്രമികരോഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്‌ ആരോഗ്യ വകുപ്പിന്‌ അതത്‌ സമയം കൈമാറാനും പകര്‍ച്ചവ്യാധി പകരുന്നത്‌ തടയാനും ഈ സോഫ്ട്‌വെയറിന് കഴിയുമെന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു.

ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ഏത്‌ ആശുപത്രിക്കും സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കും വളരെ ലളിതമായി സോഫ്‌ട്‌വേര്‍ പ്രവര്‍ത്തിപ്പിക്കാം. ആ‍ശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുമ്പോള്‍ത്തന്നെ ആ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്‌ ലഭിക്കും. ശേഖരിച്ച വിവരങ്ങള്‍ കേരളത്തിന്‍റെ ഭൂപടത്തില്‍ രേഖപ്പെടുത്തുന്നതാണ്‌.

ഇത്‌ നോക്കി രോഗം വ്യാപിച്ചിരിക്കുന്ന സ്ഥലങ്ങള്‍, രോഗികളുടെ എണ്ണം, മരണസംഖ്യ തുടങ്ങിയ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്‌ കൈമാറും. കേരളത്തില്‍ സൗജന്യമായാണ്‌ ഈ സ്വതന്ത്ര സോഫ്ട്‌വെയര്‍ നല്‍കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :