മാധവന്‍‌കുട്ടി പുരസ്കാരം മഞ്ജുഷിന്

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2007 (14:20 IST)
കേരളീയം വി.കെ മാധവന്‍‌കുട്ടി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ മഞ്ജുഷ് ഗോപാലിന് ലഭിച്ചു.

സ്പീഡ് ഗവര്‍ണര്‍, ദേവസ്വം ബോര്‍ഡ്, സ്വാശ്രയ വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടുകളാണ് മഞ്ജൂഷ് ഗോപാലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ബാബു പോള്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതി തിരുവനന്തപുരത്ത് നടത്തിയ വാ‍ര്‍ത്താസമ്മേളനത്തിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

30,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വി.കെ മാധവന്‍‌കുട്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ സമ്മാനിക്കും. ഡല്‍ഹിയില്‍ വച്ച് കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയായിരിക്കും അവാര്‍ഡ് വിതരണം ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :