എം.എന്‍ വിജയന്‍റെ അവസാന വാക്കുകള്‍

M.N. Vijayan
KBJWD
‘പാഠം മുന്നോട്ട് വച്ച ഭാഷയെയാണ് എല്ലാവരും വിമര്‍ശിച്ചത്. ഭാഷാ ചര്‍ച്ചയിലാണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബര്‍ണാഡ് ഷായാണ്.‘ ഇത് പറഞ്ഞുകൊണ്ട് എം.എന്‍.വിജയന്‍ ഒന്നു ചിരിച്ചു. തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

പാഠം പ്രതികരണ വേദിയെ സംബന്ധിച്ച ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനാണ് കൊടുങ്ങല്ലൂരില്‍ നിന്നും എം.എന്‍.വിജയന്‍ സുധീഷുമൊത്ത് തൃശൂര്‍ പ്രസ്ക്ലബ് ഹാളിലെത്തിയത്. അദ്ദേഹം എത്തിയപ്പോള്‍ മറ്റൊരു വാര്‍ത്താസമ്മേളനം നടക്കുന്നതിനാല്‍ പ്രസ് ക്ലബിന്‍റെ മുറിയിലേക്ക് പോയി.

അല്പ സമയം കഴിഞ്ഞ് വാര്‍ത്താസമ്മേളനം തുടങ്ങിയ എം.എന്‍.വിജയന്‍ ഇടയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് ഹാളിലെ എ.സി ഓഫ് ചെയ്യുകയും കുടിക്കാന്‍ ചൂടു വെള്ളം കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം സംസാരിച്ചു തുടങ്ങിയ വിജയന്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

തൃശൂര്‍| WEBDUNIA|
ഉടന്‍ തന്നെ അമലാ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :