ആശാന്‍ പുരസ്കാരം മാധവന്‍ അയ്യപ്പത്തിന്

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2007 (14:16 IST)
ഇക്കൊല്ലത്തെ ആശാന്‍ സ്‌മാരക കവിതാപുരസ്കാരത്തിന്‌ മാധവന്‍ അയ്യപ്പത്ത്‌ അര്‍ഹനായി. മുപ്പതിനായിരം രൂപയും ശില്‍പ്പവുമാണ്‌ അവാര്‍ഡ്‌.

മാധവന്‍ അയ്യപ്പത്തിന്‍റെ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് പുരസ്കാര നിര്‍ണയ സമിതി അറിയിച്ചു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നൈ ആശാന്‍ സ്‌മാരക സമിതിയാണ്‌ അവാര്‍ഡ്‌ പ്രഖ്യാപനം നടത്തിയത്‌. കുന്നംകുളത്തിന്‌ സമീപം ചൊവ്വയൂര്‍ സ്വദേശിയായ മാധവന്‍ അയ്യപ്പത്ത്‌ ചെന്നൈയിലാണ്‌ താമസം.

ആശാനും ശ്രീബുദ്ധനും(പഠനം) ജീവചരിത്രക്കുറിപ്പുകള്‍, ധര്‍മ്മപദം (ബുദ്ധകൃതി വിവര്‍ത്തനം) എന്നിവയാണ്‌ മാധവന്‍ അയ്യപ്പത്തിന്‍റെ ശ്രദ്ധേയമായ കൃതികള്‍. കിളിമൊഴികള്‍ എന്ന കവിതാസമാഹാരത്തിന്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :