താന്‍ സംഘടനയുടെ രക്തസാക്ഷി - തിലകന്‍

Thilakan
ANIFILE
കലാകാരന്മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഒരു സംഘടനയുടെ രക്തസാക്ഷിയാണ് താനെന്ന് പ്രശസ്ത നടന്‍ തിലകന്‍ പറഞ്ഞു. കോഴിക്കോട്ട് മലയാളത്തിലെ കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാകാരന്മാര്‍ ഒരു സംഘടനയ്ക്ക് കീഴില്‍ അണിനിരന്നാലേ അവരുടെ പ്രശ്നങ്ങളും വേദനകളും പരിഹരിക്കാനാവൂ. ഇപ്പോള്‍ കലാകാരന്മാര്‍ക്കായി പല സംഘടനകളുമുണ്ട്. എന്നാല്‍ താന്‍ സ്വപ്നം കണ്ട രീതിയില്‍ കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും ഇല്ലെന്ന് തിലകന്‍ പറഞ്ഞു.

കലാകാരന്മാര്‍ക്കായി പല സംഘടനകളുമുണ്ടായിട്ടുണ്ട്. അതില്‍ ഒരു സംഘടനയുടെ രക്തസാക്ഷിയാണ് താന്‍. ആ സംഘടന രൂപം കൊണ്ടപ്പോള്‍ പറഞ്ഞത് ഇത് ആര്‍ട്ടിസ്റ്റിന്‍റെ വെല്‍ഫെയറിന് വേണ്ടിയാണെന്ന്. അപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. താന്‍ സ്വപ്നം കണ്ട രീതിയിലുള്ള ഒരു സംഘടന രൂപം കൊണ്ടിരിക്കുന്നു.

കോഴിക്കോട് | WEBDUNIA| Last Modified വെള്ളി, 21 സെപ്‌റ്റംബര്‍ 2007 (15:35 IST)
ഇപ്പോള്‍ എനിക്ക് വെല്‍ഫെയര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം കെ.ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മേയേര്‍ എം.ഭാസ്കരന്‍ അധ്യക്ഷനായിരുന്നു. ഗുരു ചേമഞ്ചേരി, കോഴിക്കോട് ശാന്താദേവി എന്നിവര്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :