അബ്ദുള്ളകോയ പുരസ്കാരം മാധവന്‍‌നായര്‍ക്ക്

കോഴിക്കോട്| WEBDUNIA|

ഇക്കൊല്ലത്തെ അബ്ദുള്ള കോയ ഫൌണ്ടേഷന്‍ പുരസ്കാരത്തിന് ‘ഹിന്ദു’ ദിനപ്പത്രത്തിലെ ആര്‍.മാധവന്‍ നായരും അമൃത ടിവി യിലെ ദീപക്കിനെയും അര്‍ഹരായി.

ഇരുവരെയും അവാര്‍ഡിനായി തെരഞ്ഞെടുത്ത വിവരം അവാര്‍ഡ് കമ്മിറ്റി കണ്‍‌വീനര്‍ ഇ.റ്റി.മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി

അവാര്‍ഡ് തുകയായി 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും ഇരുവര്‍ക്കും നല്‍കും. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും ഇത് സമ്മാനിക്കുക.

മുസ്ലീം ലീഗ് നേതാവ് പാണക്കാട് സെയ്ദലി മുഹമ്മദ് ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുതത്ത് . മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും മുന്‍ മന്ത്രി ഡോ.എം.കെ.മുനീറും ജുറി അംഗങ്ങളാണ്.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, സന്ദീപ് സര്‍‌ദേശായി, പി.ദാമോദരന്‍, ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ എന്നിവരും മലയാളമനോരമ ദിനപത്രവും മുമ്പ് അബ്ദുള്ള കോയ ഫൌണ്ടേഷന്‍ പുരസ്കാരം ലഭിച്ചവരുടെ പട്ടികയില്‍ പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :