പത്മപ്രഭാ പുരസ്കാരം രാധാകൃഷ്ണന്

കല്‍പ്പറ്റ| WEBDUNIA| Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2007 (09:40 IST)
ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്. അദ്ദേഹത്തിന്‍റെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.

55,000 രൂപയും പത്മരാഗക്കല്ലു പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളനോവലിലും കഥയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനാണ് സി. രാധാകൃഷ്ണനന്‍. ഭാഷാപിതാവായ എഴുത്തച്ഛന്‍റെ ജീവിതം ആസ്പദമാക്കി എഴുതിയ തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന ജീവചരിത്രാഖ്യായിക രാധാകൃഷ്ണന്‍റെ ശ്രദ്ധേയമായ രചനയാണ്.

പ്രമുഖ എഴുത്തുകാരായ പി.വത്സലയും ഉണ്ണികൃഷ്ണന്‍ പുതൂരും മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാറും ഉള്‍പ്പെട്ട വിധിനിര്‍ണയസമിതിയാണ് സി. രാധാകൃഷ്ണനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

പുഴ മുതല്‍ പുഴ വരെ, മുന്‍പേ പറക്കുന്ന പക്ഷികള്", സ്പന്ദമാപിനികളേ നന്ദി, എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍, ഇനിയൊരു നിറകണ്‍ചിരി, തീക്കടല്‍ കടഞ്ഞ് തിരുമധുരം തുടങ്ങിയ കൃതികളിലൂടെ മലയാളനോവലില്‍ വേറിട്ട ആഖ്യാനശൈലി സൃഷ്ടിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് സമിതി വിലയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :