നന്ദി; കുരുവിള പടിയിറങ്ങി

KBJWD
നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ കേരള പൊതു മരാമത്ത് മന്ത്രി ടി യു കുരുവിള തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിക്ക് രാജി നല്‍കി.

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് രാജി സമര്‍പ്പിച്ചത്. ‘എല്ലാത്തിനും നന്ദി, രാജി സമര്‍പ്പിക്കുന്നു’ എന്ന് മാത്രമാണ് രാജി കത്തില്‍ പറയുന്നത്. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന രാജി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ചു.

കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ കുരുവിളയുടെ രാജിക്കാര്യം അംഗീകരിച്ചിരുന്നു. പതിനഞ്ചാം തീയതിക്കുള്ളില്‍ കേരള കോണ്‍ഗ്രസ് (ജെ) അടുത്ത മന്ത്രിയെ നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

ഇടുക്കിയിലെ രാജകുമാരി വില്ലേജില്‍ കുരുവിളയുടെ മക്കള്‍ നടത്തിയ ഭൂമി ഇടപാടാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. ഇടപാടിനായി മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണം മാത്രമാണ് രാജിക്ക് അടിസ്ഥാനം.

തിരുവനന്തപുരം| PRATHAPA CHANDRAN|
വിമാന യാ‍ത്രാ വിവാദത്തില്‍ പെട്ട് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായ മുന്‍ മന്ത്രിയും പാര്‍ട്ടി നേതാവുമായ പി ജെ ജോസഫ് തിരികെ പദവിയെലെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :