ജെ സി ഡാനിയേല്‍ പുരസ്കാരം മങ്കടയ്ക്ക്‌

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്തെ പരമോന്നത സിനിമ പുരസ്കാരമായ ജെ സി ഡാനിയേല്‍ പുരസ്കാരം അടൂര്‍ ചിത്രങ്ങള്‍ക്ക് വേണ്ടി സ്ഥിരം ക്യാമറ ചലിപ്പിച്ചിരുന്ന മങ്കട രവിവര്‍മ്മയ്ക്ക്..ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്‌ പുരസ്കാരം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രഹകരില്‍ ഒരാളായ മങ്കട രവിവര്‍മ്മ പ്രശസ്തരായ ക്യാമറാമാന്മാരുടെ ഗുരുസ്ഥാനത്ത് ഉള്ള ആളാണ്.

മങ്കട ക്യാമറ ചലിപ്പിച്ചുള്ള പന്ത്രണ്ടു ചിത്രങ്ങളും രാജ്യന്തര രംഗങ്ങളില്‍ അംഗീരക്കപ്പെട്ടിട്ടുള്ളതാണ്‌. ഏഴ്‌ സംസ്ഥാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമക്ക്‌ കേരളത്തിന്‍റെ സംഭാവനയായ അടൂര്‍ഗോപാലകൃഷ്ണന്‍രെ മിക്കചിത്രങ്ങള്‍ക്കും മങ്കടയാണ്‌ ക്യാമറ ചലിപ്പിച്ചിട്ടുള്ളത്‌.

സ്വയംവരത്തില്‍ തുടങ്ങിയ ആ കൂട്ടുകെട്ട്‌ കഥാപുരുഷന്‍ വരെ നീണ്ടു.മങ്കടയെ ശാരീരികമായ അസ്വസ്ഥതകള്‍ അലട്ടിയതോടെ അടുത്ത ചിത്രമായ നിഴല്‍കുത്തില്‍ മങ്കടയുടെ ശിഷ്യന്‍ കൂടിയായ സണ്ണിജോസഫ്‌ ആയിരുന്നു ഛായാഗ്രഹണം നിര്‍വ്വഹിച്ചത്‌. സ്വയംവരത്തിലെ ഛായാഗ്രാഹണത്തിനാണ്‌ അദ്ദേഹത്തിന്‌ 1973ല്‍ ദേശീയ പുരസ്കാരം ലഭിച്ചത്‌.


അരവിന്ദന്‍റെ ഉത്തരായനത്തിനും ക്യാമറ ചലിപ്പിച്ചത്‌ മങ്കടയായിരുന്നു.

ഛായാഗ്രാഹണത്തെ കുറിച്ച്‌ പ്രാഥമിക അറിവ്‌ പകരുന്ന പുസ്തകങ്ങളും അദ്ദേഹം രചിച്ചുട്ടുണ്ട്‌. മലയാളത്തിലെ പുതുതലമുറ ഛായാഗ്രാഹന്മാരെല്ലാം മങ്കട സ്വാധീനിച്ചിട്ടുണ്ട്‌.

സ്വാഭാവിക വെളിച്ചത്തില്‍മാത്രം ദൃശ്യങ്ങള്‍ ചിത്രീകരിക്കു എന്നതായിരുന്നു മങ്കടയെ വ്യത്യസ്ഥനാക്കിയത്‌. കാഴ്ചകള്‍ക്ക്‌ ദാര്‍ശനിക തലം ഉണ്ടാകുന്നതരത്തില്‍ ക്യാമറ ചലപ്പിച്ച ഛായാഗ്രഹകനായിരുന്നു മങ്കടയെന്ന്‌ പുരസ്കാര നിര്‍ണയ കമ്മറ്റി വിലയിരുത്തി. സംസ്ഥാനസര്‍ക്കാരിന്‌ വേണ്ടി ചലച്ചിത്ര അക്കാദമിയാണ്‌ പുരസ്കാരം നിര്‍ണയിക്കുന്നത്‌. സാംസ്കാരികന്ത്രി എം എ ബേബിയാണ്‌ പുരസ്കാരം പ്രഖ്യാപിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :