അഴിമതി രഹിത വാളയാറിന് ഇന്ന് തുടക്കം

പാലക്കാട്| WEBDUNIA|
ചെക്ക് പോസ്റ്റില്‍ അഴിമതി പൂര്‍ണമായും ഇല്ലാതാക്കുന്ന അഴിമതി രഹിത വാളയാര്‍ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും.

ഇതിനായി പ്രത്യേകം പരിശീലനം നേടിയ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ചെക്ക് പോസ്റ്റില്‍ നിയമിച്ചുകഴിഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

വാളയാര്‍ ചെക്ക് പോസ്റ്റിലെ അഴിമതിയും മണിക്കൂറുകള്‍ നീളുന്ന വാഹന പരിശോധനയും ഒഴിവാക്കുക എന്ന ലക്‍ഷ്യത്തോടെയാണ്അഴിമതി രഹിത വാളയാര്‍ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

വാണിജ്യ നികുതി വകുപ്പില്‍ നിന്നും പ്രത്യേകം പരിശീലനം നേടിയ 251 ഉദ്യോഗസ്ഥാരെയാണ് വാളയാറില്‍ നിയമിച്ചിരിക്കുന്നത്. തൃശൂര്‍ കിലയില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ പരിശീലനം നേടിയത്. ഇവരെ സഹായിക്കാനായി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 75 ഓളം പൊലീസുകാരെയും നിയമിച്ചിട്ടുണ്ട്.

അഴിമതി നിരോധിക്കുന്നതിന്‍റെ ഭാഗമായി ചെക്ക് പോസ്റ്റില്‍ മുമ്പ് സേവനം അനുഷ്ടിച്ചിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റിയാണ് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ചെക്ക് പോസ്റ്റില്‍ കമ്പ്യൂട്ടര്‍വത്കൃത കൌണ്ടറുകളുടെ എണ്ണം 12 ആക്കി.

വാഹങ്ങള്‍ക്കായി പ്രത്യേകം പാര്‍ക്കിംഗ് സൌകര്യും ഉണ്ടാകും. 15 മിനിട്ടിനുള്ളില്‍ വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍നിന്നും ഒഴിവാക്കും. കൂടുതല്‍ പരിശോധന വേണ്ടി വരുന്ന വാഹനങ്ങളുടെ ചുമതല ഫ്ലൈയിംഗ് സ്ക്വാഡിനെ ഏല്‍പ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :