ബയോടെക്നോളജി സെന്‍റര്‍ കേന്ദ്രം ഏറ്റെടുത്തു

തിരുവനന്തപുരം | WEBDUNIA|
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. കേരളം ഏറെനാളായി ആവശ്യപ്പെടുന്ന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.

കേന്ദ്രമന്ത്രിസഭായോ‍ഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2007 ഏപ്രില്‍ മുതല്‍ മുന്‍‌കാ‍ല പ്രാബല്യത്തോടെയാണ് ഏറ്റെടുക്കല്‍. സെന്‍ററിനെ പൊതുനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2006 ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തിലാണ് സെന്‍റര്‍ ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പലവട്ടം കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് തീരുമാനം വൈകിയത്. രാജ്യത്തെ പ്രധാനപ്പെട്ട പത്ത് ബയോടെക്നോളജി കേന്ദ്രങ്ങളിലൊന്നായാണ് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോടെക്നോളജി സെന്‍ററിനെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :