ശബരിമലയില്‍ കണ്ഠര് മോഹനര് വേണ്ടെന്ന്

Kantaru Mohanaru
FILEFILE
അടുത്ത മണ്ഡലകാലത്ത് ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് മോഹനരെ മാറ്റിനിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോ‍ഗം തീരുമാനിച്ചു.

തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗമായ തന്ത്രി കണ്ഠര് മഹേശ്വര് തന്നെ തന്ത്രി സ്ഥാനം വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു. വരുന്ന ചിങ്ങം ഒന്നുമുതലാണ് ശബരിമലയില്‍ പുതിയ തന്ത്രി അധികാരമേല്‍ക്കേണ്ടത്.

ഇപ്പോള്‍ കണ്ഠര് രാജീവരാണ് ശബരിമലയിലെ തന്ത്രി സ്ഥാനത്തുള്ളത്. താഴണ്‍ മഠത്തിലെ വലിയ തന്ത്രി കണ്ഠര് മഹേശ്വരാണ് പ്രധാന തന്ത്രിയെങ്കിലും കഴിഞ്ഞതിന്‍റെ മുമ്പിലത്തെ മണ്ഡലകാലത്ത് തന്ത്രി കണ്ഠര് മോഹനരാണ് ചുമതല വഹിച്ചിരുന്നത്.

തിരുവനന്തപുരം | WEBDUNIA|
ഈ അവസ്ഥ ഒഴിവാക്കാനാണ് മുതിര്‍ന്ന അംഗമായ തന്ത്രി കണ്ഠര് മഹേശ്വര് തന്നെ തന്ത്രി സ്ഥാനം വഹിക്കണമെന്ന് തീരുമാനിച്ചത്. അദ്ദേഹത്തിന് പകരം മറ്റൊരാളെ വയ്ക്കരുതെന്നും ബോര്‍ഡ് യോഗം തീരുമാനിച്ചു. ബോര്‍ഡ് തീരുമാനങ്ങള്‍ കണ്ഠര് മഹേശ്വരെ രേഖാമുലം അറിയിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :