കണക്ടികട്ടില്‍ സ്വവര്‍ഗ്ഗവിവാഹം ആകാം

കണക്ടികട്| WEBDUNIA|
സ്വവഗ്ഗാനുരാഗികളായ പുരുഷന്മാര്‍ വിവാഹിതരാകുന്നതിന് അമേരിക്കന്‍ സംസ്ഥാനമായ കണക്ടികട്ടിലെ സുപ്രീം കോടതി അനുമതി നല്‍കി. ഭൂരിപക്ഷ വിധി പ്രകാരമാണ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.

മസാചുസെട്സ്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോടതി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും കാലിഫോര്‍ണിയില്‍ സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കണമോ എന്നത് സംബന്ധിച്ച് അടുത്ത മാസം വോട്ടെടുപ്പ് നടക്കും.

എന്നാല്‍, കണക്ടികട്ടില്‍ ഇങ്ങനെയൊരു ഹിതപരിശോധന നടക്കാന്‍ സാധ്യതയില്ലെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ പറഞ്ഞു. കണക്ടികട്ടിലെ ജനങ്ങളുടെ ഭൂരിപക്ഷാഭിപ്രായം ആണ് സുപ്രീം കോടതി ഉത്തരവില്‍ പ്രതിഫലിക്കുന്നതെന്ന് കരുതുന്നില്ലെന്ന് സ്വവര്‍ഗ്ഗ വിവാഹങ്ങളെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ കക്ഷിക്കാരനായ ഗവര്‍ണ്ണര്‍ എം ജോഡി വെല്‍ അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കണക്ടികട്ടില്‍ ഉടന്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹങ്ങള്‍ നടക്കുമെന്ന് കരുതുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുളളവര്‍ക്കും ഇവിടെ വന്ന് വിവാഹിതരാകാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :