WEBDUNIA|
Last Modified തിങ്കള്‍, 2 ഏപ്രില്‍ 2012 (10:20 IST)
PRO
PRO
പ്രീമിയം ലൈഫ്സ്റ്റൈല്‍ മാഗസിനെന്ന് അവകാശപ്പെടുന്ന ഫോര്‍വാര്‍ഡ് ലൈഫ് മാസികയുടെ കഴിഞ്ഞ ലക്കം കണ്ട എല്ലാവരും ഞെട്ടി. മോഹന്‍ലാല്‍ മദ്യത്തിന് അടിമ ആണെണെന്നും അഭിനയ ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നുമാണ് മാസിക കവര്‍സ്റ്റോറിയായി തട്ടിവിട്ടത്. ലാലേട്ടനെ കരിവാരിത്തേച്ച മാസികയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനായി ആരാധകര്‍ അരയും തലയും മുറുക്കി ഇറങ്ങിയപ്പോഴാണ് കവര്‍സ്റ്റോറി മാസികയുടെ ‘ഏപ്രില്‍ ഫൂള്‍ ഗുണ്ട്’ ആയിരുന്നുവെന്ന് മനസിലാകുന്നത്.
മദ്യപാന ചികിത്സയ്ക്കായി മോഹന്‍ലാല്‍ ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയിലെത്തി എന്ന വന്‍ സ്കൂപ്പാണ് കവര്സ്റ്റോറിയില് ഉള്ളത്. ആശുപത്രിയില്‍ ലാലിനെ ചികിത്സിക്കാനെത്തിയ ബ്രിട്ടീഷ് വിദഗ്ധര്‍ നല്കിയ വിവരമാണിതെന്നും മാസിക തട്ടിവിടുന്നുണ്ട്. തന്റെ ഭര്‍ത്താവ് മദ്യപാനം മൂലമുള്ള ഗുരുതര പ്രതിസന്ധിയിലാണെന്നും ഭാര്യ സുചിത്ര പറഞ്ഞതായുള്ള വിവരവും മാസികയിലുണ്ട്.
മമ്മൂട്ടിയാണ് തങ്ങളുടെ മാഗസിന്റെ പ്രധാന ഉപദേശകനാണെന്ന് ആദ്യ പേജില്‍ മാസിക കൊടുത്തിരുന്നത്. കൂടെ ‘മുഴുക്കുടിയന്’ സ്റ്റോറി കൂടി വന്നതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. മോഹന്‍ലാലിനെ കരിവാരിത്തേക്കാന്‍ മമ്മൂട്ടി നടത്തിയ ശ്രമം എന്നൊക്കെ ചര്‍ച്ചകള്‍ പൊന്തിവന്നു. ആരാധകര്‍ തെരുവില്‍ ഇറങ്ങുന്ന സ്ഥിതിയും ഉണ്ടായി.
(ചിത്രത്തിന് കടപ്പാട് - ഫോര്വാര്ഡ്ലൈഫ് ഡോട്ട് ഇന്‍)
അടുത്ത പേജില്‍ വായിക്കുക ‘ഏപ്രില്‍ 2-ന് മാസിക നല്കിയ വിശദീകരണം’