ഓണമെന്നാല്‍ രണ്ട് പെഗ്ഗ്

കുഞ്ചന്‍

WEBDUNIA|

ഓണം വരുമ്പോള്‍ കാണം വിറ്റും ഓണമുണ്ണണമെന്നു പറഞ്ഞ് കടം വാങ്ങിയാണെങ്കിലും ഓണമാഘോഷിക്കാന്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു.

ആ ഓണവും ഓണനിലാവുമെല്ലാം ഞാനെന്‍റെ നാട് വിട്ടപ്പോള്‍ എന്നില്‍ നിന്നകന്നു. ഓണത്തീയതി പോലും ഓര്‍ക്കാറില്ല. ആരെങ്കിലും ഓണമെന്നു പറയുമ്പോള്‍ കൂട്ടുകാരോടൊന്നിച്ച് രണ്ട് പെഗ്ഗ് അടിക്കും.

അതടിച്ചു കഴിയുമ്പോള്‍ ഓണക്കളിയും ഓണത്തപ്പനും വള്ളംകളിയും മറ്റും മുന്നില്‍ തെളിയും. ലേശം തലയ്ക്ക് പിടിച്ചാല്‍ സ്ഥലകാലം നോക്കാതെ ഓണക്കളിയുടെ ചുവടുവെക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :