ആവണിക്കാലത്ത്

വേണുനന്പ്യാര്‍

WEBDUNIA|

ഞാനൊരു തീക്കുണ്ഡം
നീ വേറിട്ടൊരു തീപ്പൊരി
യെന്നെത്തേടിയലഞ്ഞൂ
യുഗസന്ധ്യകളില്‍.

ഞാനൊരയസ്ക്കാന്തം
നീയൊത്ധ മൊട്ടിന്‍സൂചി
ചുട്ടു പഴുത്തൊരു
ഓണക്കാലം മുത്തം.

ലഹരി പിടിച്ചൊരു യാമത്തിന്‍
നുരയും പതയും തീണ്ടാതെ
ഒഴുകട്ടെ തടയില്ലാതെ
സുരഭിലപുളകിതനിമിഷങ്ങള്‍.

അറിഞ്ഞുമറിഞ്ഞും കൊണ്ടുംകൊണ്ടും
ഞാനൊരുകേവലദര്‍പ്പണബിംബം നിന്‍ൈെ മനസ്സില്‍ധ
ചിറകില്ലാപ്പറത്തമായ്ത്തീരട്ടെ
യനുരാഗ,മതു നിര്‍വിഘ്നം നല്‍കട്ടെ
മൂവടി കൃഷ്ണന്‍്
തീച്ചിറകൊരു സൂര്യന്
കണ്ണാന്തളിയൊരു മാവേലിക്ക്

തിരുവോണനിലാവിലലംതുളുന്പട്ടെ
യൊറ്റപ്പളുങ്കിന്‍റെ പാനപാത്രം
തൈജസപ്പൊലിമക്കതീതം
മുഴങ്ങട്ടൈയൊരു പൂവിളിപോലെപ്രപഞ്ചം.

മലര്‍മേടയില്‍ ചുറ്റിപ്പിണയും
ചെറുലതകളായിളംകാറ്റിലുലഞ്ഞിടാം,
കത്തിപ്പടരും സുബോധത്തിന്‍
ലഹരിയില്‍ചേര്‍ത്തിടാമധരങ്ങള്‍

പിന്നെ മൊത്തിമൊത്തിക്കുടിക്കാം
പ്രവാസചഷകത്തില്‍
നിന്നൊടുക്കത്തെത്തുള്ളിയും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :