പിണക്കം

ലളിതാ ലെനിന്‍

WEBDUNIA|
പിണക്കം
വഴി പിരിഞ്ഞ
ത്രിമധുരമാണ്.

മുറുക്കിപ്പിഴിഞ്ഞ
പഴുത്ത മാന്പഴം പോലെ
കുറുകിയ ചാറും
നുറുങ്ങിയ തൊലിയും
നിറം പോയ അണ്ടിയുമായി
വേറിട്ടതു കിടക്കുന്നു.

എല്ലാമൊന്ന് വാരിക്കൂട്ടി
തിരുമ്മിച്ചേര്‍ക്കുന്പോള്‍
കഴന്പില്ല,
വാസനയുമില്ല.

മൂന്നും കൂട്ടി
മുറുക്കിച്ചുവപ്പിക്കാമെന്നത്
വ്യാമോഹം!

മരിച്ച വീടിന്‍റെ
അകായിലിരുന്ന്
വിലപിക്കുന്നവര്‍ക്കറിയാം,
കാതില്‍ കൊത്തിപ്പറിക്കുന്നത്
കോടാലിയാണ്.

ചിതയിലേയ്ക്കുളള ദൂരം
അളക്കേണ്ടതില്ല,
നടന്ന വഴികള്‍
തിരിച്ചു താണ്ടുന്നതോ
തീര്‍ത്തും അസാധ്യം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :