ഭരതനോടൊപ്പം ഒരോണക്കാലം-നെടുമുടി

ബിജു ഗോപിനാഥന്‍

FILEFILE
മലയാള സിനിമയില്‍ കടുന്തുടിയുടെ ചടുലതാളവും നാടന്‍പാട്ടിന്‍റെ ഈണവും നിറച്ച അഭിനയപ്രതിഭയാണ് നെടുമുടിവേണു. 25 വര്‍ഷത്തിലേറെയായി ഭാവവൈവിധ്യങ്ങളുടെ നിറച്ചാര്‍ത്തുമായി മലയാളിയുടെ മനസില്‍ വേണു ഉണ്ട്. എല്ലാ ഓണക്കാലത്തും ഒപ്പം വേണമെന്ന് മലയാളി ആഗ്രഹിക്കുന്ന നടന്‍. സിനിമാ ജാഡയുടെ കെട്ടുകാഴ്ചകളോടൊപ്പം പ്രേക്ഷകന്‍ വേണുവിനെ അകറ്റി നിര്‍ത്തുന്നില്ല. ഒരു കളിക്കൂട്ടുകാരനെയെന്നപോലെ, ഏറ്റവും വേണ്ടപ്പെട്ട ഒരാളെപ്പോലെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നു.

അന്ന് കാണുമ്പോള്‍ ആദ്യ സിനിമയായ തമ്പിന്‍റെ ഇരുപത്തഞ്ചാം വര്‍ഷം തിരുനാവായ മണപ്പുറത്ത് ആഘോഷിച്ചതിന്‍റെ സന്തോഷച്ചുവപ്പ് മുഖത്തുനിന്ന് മാഞ്ഞിരുന്നില്ല. ആര്‍ത്തലച്ചു പെയ്യുന്ന മഴപോലെ വേണുവിന്‍റെ ഉള്ളില്‍ ഓര്‍മ്മകള്‍ വന്നു നിറയുന്നു. പ്രിയകൂട്ടുകാരനും സംവിധായകനുമായ ഭരതനോടൊപ്പം ആഘോഷിച്ച ഒരോണക്കാലത്തെപ്പറ്റി വേണു പറഞ്ഞു....

ഭരതനോടൊപ്പം ആഘോഷിച്ച ഒരോണക്കാലത്തിന്‍റെ ഓര്‍മ്മ എന്‍റെ മനസില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. മിന്നാമിനിങ്ങിന്‍റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ സമയം. പടത്തിന്‍റെ പ്രിവ്യു കണ്ടപ്പോള്‍, നമ്മള്‍ വിചാരിച്ചതിനെക്കാള്‍ നന്നായിരിക്കുന്നുവെന്ന് ഓരോരുത്തര്‍ക്കും തോന്നി. അടുത്തദിവസം ഓണമാണ്.

ഇത്തവണത്തെ ഓണം വടക്കാഞ്ചേരിയിലായാലോ എന്ന് ഭരതന്‍ എന്നോടു ചോദിച്ചു. വടക്കാഞ്ചേരി ഭരതന്‍റെ നാടാണ്. ഞാന്‍ സമ്മതിച്ചു. ഞാനും എന്‍റെ കുടുംബവും, പിന്നെ ജോണ്‍പോളിന്‍റെ മകളും, ഭരതന്‍റെ കുടുംബവും ഒരുമിച്ച് വടക്കാഞ്ചേരിയില്‍ അത്തവണത്തെ ഓണം ആഘോഷിച്ചു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :