ഇന്ത്യക്ക് പുറത്തു നിന്ന് ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളില്‍ പ്രമുഖനാണ് ചമ്പകരാമന്‍ പിള്ള.
1891 സപ്റ്റംബര്‍ 14 ന് തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. നാസികള്‍ക്കൊപ്പം നിന്ന് ബ്രിട്ടനെതിരെ പോരാടി, ഒടുവില്‍ നാസികളുടെ മര്‍ദ്ദ്നമേറ്റ് അദ്ദേഹം മരിച്ചു.
നാട്ടില്‍ ഇന്നും പലര്‍ക്കും വിപ്ളവകാരിയായ ചമ്പകരാമന്‍ പിള്ളയുടെ മഹത്വമറിയില്ല. അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ ആരും ഓര്‍ക്കുന്നില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആ മലയാളി യോദ്ധാവിനെ കുറിച്ച് പാഠപുസ്തകങ്ങളില്‍ പോലും പറയുന്നില്ല
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതാന്ത്യം വരെ പോരാടിയ ചെമ്പകരാമന്‍പിള്ള നാസികളുടെ മര്‍ദ്ദനഫലമായി 1934 മെയ് 26 പ്രഷ്യയിലെ ആശുപത്രിയില്‍ അന്തരിച്ചു.
സ്വതന്ത്രഭാരതത്തിന്‍റെ കൊടിക്കപ്പലിലേ ജന്‍മനാട്ടിലേക്കു മടങ്ങൂ എന്ന പ്രതിജ്ഞ പിള്ളയ്ക്ക് പാലിക്കാനായില്ല. അദ്ദേഹത്തിന്‍റെ ചിതാഭസ്മം ഇന്ത്യന്‍ നാവികസേനയുടെ കൊടിക്കപ്പലില്‍ 1966 സെപ്തംബറില്‍ കൊച്ചിയില്‍ കൊണ്ടുവന്നശേഷം കന്യാകുമാരിയില്‍ നിമജ്ജനം ചെയ്തു.