ആശാന്‍ പുരസ്കാരം പുതുശ്ശേരി രാമചന്ദ്രന്

ചെന്നൈ| M. RAJU|
കവിതയ്‌ക്കുള്ള ഈ വര്‍ഷത്തെ ആശാന്‍ പുരസ്‌കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്‌ നല്‍കും. മുപ്പതിനായിരം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

മലയാള സാഹിത്യത്തിന്‌ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ്‌ ഡോ. പുതുശ്ശേരി രാമചന്ദ്രനെ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതെന്ന്‌ ഫൌണ്ടേഷന്‍ ഭാരവാഹികളായ ഡോ. സി.ജി. രാജേന്ദ്രബാബു, ശ്യാമള ജയപ്രകാശ്‌, ഡോ. ഇ.കെ. പുരുഷോത്തമന്‍, ഡോ. സി.കെ. രവി എന്നിവര്‍ അറിയിച്ചു.

ചെന്നൈ ആസ്ഥാനമായാണ് ആശാന്‍ സ്‌മാരക ഫൗണ്ടേണ്ടന്‍ പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :