മലയാളിയുടെ പൊന്നമ്മ

Kaviyoor Ponnamma
PROPRO
അമ്മയെന്ന് കേട്ടാല്‍ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന മുഖമാണ് കവിയൂര്‍ പൊന്നമ്മയുടേത്. വെള്ളിത്തിരയില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ച അമ്മ വേഷങ്ങളെ മലയാളി നെഞ്ചിലേറ്റുന്നു. സിനിമയിലെ അമ്മയില്‍ നിന്ന് മലയാളിയുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ മാറിയത് അവരുടെ അഭിനയ മികവിനുള്ള അംഗീകാരമാണ്.

തിങ്കളാഴ്ച നല്ല ദിവസം, കിരീടം, തനിയാവര്‍ത്തനം, കുടുംബപുരാണം എന്നിവയിലെല്ലാം കവിയൂര്‍ പൊന്നമ്മയുടെ അമ്മ വേഷങ്ങള്‍ പ്രേക്ഷകരില്‍ നൊമ്പരമായി. നസീര്‍ മുതല്‍ പൃഥ്വിരാജിനൊപ്പം വരെ നീളുന്ന അവിസ്മരണീയ അഭിനയ ജീവിതമാണ് കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ വേഷത്തില്‍ നിന്ന് അമ്മൂമ്മ കഥാപാത്രങ്ങളിലേയ്ക്ക് കവിയൂര്‍ പൊന്നമ്മ ചുവട് മാറി.

നാടകത്തിലൂടെ സിനിമയില്‍ സജീവമായ പൊന്നമ്മയുടെ ആദ്യ ചലച്ചിത്രം ശ്രീരാമപട്ടാഭിഷേകമാണ്. നായികയായും സഹനടിയുമായെല്ലാം അഭിനയിച്ച പൊന്നമ്മ കൂടുതല്‍ കരുത്ത പ്രകടിപ്പിച്ചത് അമ്മ വേഷങ്ങളിലാണ്. ഇതോടെ അവര്‍ സിനിമയിലെ അമ്മയായി.

തിങ്കളാഴ്ച നല്ല ദിവസത്തിലെ അഭിനയം അവര്‍ക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. പത്മരാജന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ അഭിനയത്തിന് ഉര്‍വ്വശി പുരസ്കാരം പൊന്നമ്മയ്ക്ക് നഷ്ടമായത് തലനാരിഴ വ്യത്യാസത്തിലാണ്.

അഞ്ഞൂറിലധികം സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു കഴിഞ്ഞു. ഓടയില്‍ നിന്ന്, ഭര്‍ത്താവ്, റോസി, പ്രവാഹം, അസുരവിത്ത്, ആല്‍മരം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, കാക്കകുയില്‍, അമ്മക്കിളിക്കൂട് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലെ പൊന്നമ്മയുടെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്‍റെ അമ്മയായി അവര്‍ കൂടുതല്‍ ശോഭിച്ചു.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :