മലയാളിയുടെ പൊന്നമ്മ

kaviyoor ponnamma
PROPRD
1944 ജനുവരി ആറിനായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജനനം. ടി.പി. ദാമോദരനാണ് അച്ഛന്‍. ഗൗരിയമ്മയാണ് മാതാവ്. സഹോദരി കവിയൂര്‍ രേണുകയും സിനിമാ-സീരിയല്‍-നാടക വേദിയില്‍ സജീവമായിരുന്നു. 2005ല്‍ അവര്‍ മരിച്ചു. നിര്‍മ്മാതാവായിരുന്ന എം.കെ. മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. ബിന്ദു മകളും. ഭര്‍ത്താവ് പൊന്നമ്മയില്‍ നിന്നു പിരിഞ്ഞു ജീവിക്കുകയാണ്‍` ഇപ്പോള്‍

പാട്ടുകാരിയായി നാടകരംഗത്ത് എത്തിയ പൊന്നമ്മ ആദ്യമായി പ്രവര്‍ത്തിച്ചത് പ്രതിഭാ തീയേറ്റേഴ്സിലായിരുന്നു. ദേവരാജന്‍, കേശവന്‍ പാറ്റി, ശങ്കരാടി എന്നിവര്‍ പ്രതിഭയിലായിരുന്നു അന്ന് പ്രവര്‍ത്തിച്ചിരുന്നത്. 1959 ലായിരുന്നു അത്. ഗായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.

ചില സിനിമകളിലും കവിയൂര്‍ പൊന്നമ്മ പാടിയിട്ടുണ്ട്. കണ്ണമംഗലം പ്രഭാകരന്‍ പിള്ള, വിയ്യൂര്‍ ഹരിഹര അയ്യര്‍ എന്നിവരായിരുന്നു പൊന്നമ്മയുടെ സംഗീത ഗുരുക്കന്‍മാര്‍. അഭിനയ രംഗത്ത് ശ്രദ്ധ പതിപ്പിച്ചതോടെ കവിയൂര്‍ പൊന്നമ്മ ഗാന രംഗത്ത് നിന്ന് മാറി. ആരോഗ്യ പ്രശ്നങ്ങളും ഇതിന് കാരണമായി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :