മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റേയും ആരാധകരെ എങ്ങനെ തമ്മിലടിപ്പിക്കാം എന്ന ചിന്തയാണ് ചില മാധ്യമങ്ങള്‍ക്ക്.
‘ഹരികൃഷ്‌ണന്‍സി’ന് ശേഷം മലയാളിയുടെ സൂപ്പര്‍താരങ്ങള്‍ മുഴുനീള വേഷത്തില്‍ എത്തുന്ന അമ്മയുടെ ‘ട്വന്‍റി20’യെ ചുറ്റിപ്പറ്റിയാണ് പുതിയ ഉപജാപങ്ങള്‍.
അമ്മക്ക് വേണ്ടി ദിലീപ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് മോഹന്‍ലാലിനേക്കാള്‍ പ്രാധാന്യം കിട്ടിയിരിക്കുന്നു എന്നാണ് പ്രചരണം. അതിന് ഉദാഹരണമായി ചൂണ്ടികാട്ടുന്നത് സിനിമയുടെ പോസ്‌റ്ററാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ മാത്രമുളള ആക്ഷന്‍ പോസ്‌റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. പോസ്‌റ്ററില്‍ നടുക്ക് മമ്മൂട്ടിയും ഒരു വശത്ത് ലാലും ദിലീപും മറുവശത്ത് സുരേഷ് ഗോപിയും ജയറാമും ആണ് ഉള്ളത്.
നടുക്ക് മമ്മൂട്ടിയായതിനാല്‍ സിനിമയില്‍ ലാലിനേക്കാള്‍ പ്രാധാന്യം മമ്മൂട്ടിക്ക് ആയിരിക്കും എന്നാണ് നിഗമനം!
ഇത്തരം കുശുമ്പു പറച്ചിലുകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രഭാവര്‍മ്മ എന്ന ബിസിനസുകാരനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അഭിഭാഷകനായ രമേഷ് നമ്പ്യാരായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനാകുമ്പോള്‍ ജയറാം എന്‍ജിനീയറാണ്. ദിലീപ് മോഹന്‍ലാലിന്‍റെ അനുജനും. റഹ്മാന്‍, സിദ്ധിക്, സായ്‌കുമാര്‍, ബിജുമേനോന്‍ തുടങ്ങിയവര്‍ വില്ലന്മാരാണ്.
പൃഥ്വിരാജ് അടക്കമുള്ള യുവനായകര്‍ കോളേജ് വിദ്യാര്‍ത്ഥികളായി അഭിനയിക്കുന്നു. ഉദയകൃഷ്‌ണനും സിബി കെ തോമസും ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സിനിമ മുപ്പതിന് തിയേറ്ററുകളില്‍ എത്തും.
ഓരോ ഫ്രയിമിലും ലാലിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യം നല്‍കിയാണ് ഫാസില്‍ ‘ഹരികൃഷ്ണന്‍സ്’ ഒരുക്കിയത്.