മമ്മൂട്ടി-ഷാജി വീണ്ടും ഒന്നിക്കുന്നു

PROPRO
മമ്മൂട്ടിയുടെ ഇടിവെട്ട്‌ ഡയലോഗുകള്‍ക്കും ഷാജി കൈലാസിന്‍റെ സൂപ്പര്‍ ആക്ഷന്‍ ഷോട്ടുകള്‍ക്കും കാത്തിരിക്കുക. മലയാളത്തിലെ സൂപ്പര്‍ കൂട്ടുകെട്ട്‌ വിജയം ആവര്‍ത്തിക്കാനൊരുങ്ങുന്നു.

എ കെ സാജന്‍റെ തിരക്കഥ ഷാജി കൈലാസ്‌ സംവിധാനം ചെയ്യുമ്പോള്‍ മമ്മൂട്ടി നായക വേഷത്തില്‍ എത്തുന്നു. ആരോമയുടെ ബാനറില്‍ എം മണിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

‘ചിന്താമണികൊലക്കേസോടെ’ ഉറച്ച ഷാജി-സാജന്‍ കൂട്ടുകെട്ട്‌ ഇപ്പോള്‍ ശക്തമായി മുന്നേറുകയാണ്‌. ഷാജിയും സാജനും ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനത്തിലാണ്‌.

‘റെഡ്‌ ചില്ലീസ്‌’ എന്ന ചിത്രത്തില്‍ ലാല്‍ അധോലോക നായകന്‍റെ വേഷത്തിലാണ്‌ എത്തുന്നത്‌. ബോളിവുഡ്‌ സുന്ദരിമാണ്‌ ചിത്രത്തില്‍ ലാലിന്‍റെ നായികമാര്‍.

കൊച്ചിയില്‍ ഷൂട്ടിങ്ങ്‌ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഷെഡ്യൂള്‍ സിംഗപ്പൂരില്‍ ആരംഭിച്ചിരിക്കുകയാണ്‌.

WEBDUNIA|
മമ്മൂട്ടിയുടെ പുതിയ ഷാജി ചിത്രത്തിന്‍റെ കഥ ഇനിയും അന്തിമമായി തീരുമാനിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :